Posted On
date_range Updated On
date_range 'ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരം'; മെസ്സിയുടെ വിജയത്തിൽ ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ആഹ്ലാദിക്കുന്നു -മോദി
ന്യൂഡൽഹി: ഫിഫ ലോകകപ്പ് നേടിയ അർജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിലൊന്നായി ഓർമ്മിക്കപ്പെടുമെന്ന് മോദി പറഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തി അർജന്റീന ലോകകപ്പ് ജേതാക്കളായി.
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി രണ്ടു ഗോളുകളും ഫ്രാൻസ് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ ഹാട്രിക്കും നേടിയതോടെ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലോകകപ്പ് ഫൈനൽ 3-3ന് അവസാനിച്ചു. ആവേശകരമായ പ്രകടനത്തിന് ഫ്രാൻസിനെയും മോദി പ്രശംസിച്ചു. തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് ടീം ഫുട്ബോൾ ആരാധകരെ ആഹ്ലാദിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.