Posted On
date_range Updated On
date_range നിസാമുദ്ദീനിൽനിന്നെത്തിയ ഒരു ഹിമാചൽ സ്വദേശിക്ക് കൂടി കോവിഡ്
ഷിംല: നിസാമുദ്ദീനിൽനിന്നെത്തിയ ഒരു ഹിമാചൽ പ്രദേശ് സ്വദേശിക്ക് കൂടി കോവിഡ് 19. ഹിമാചൽ ഡി.ജി.പി എസ്.ആർ മർദിയാണ് ഇ ക്കാര്യമറിയിച്ചത്.
വൈറസ് ബാധ സ്ഥിരീകരിപ്പെട്ട ആൾ ഡൽഹിയിൽ നിന്ന് ഹിമാചലിലേക്ക് സർക്കാർ ബസിലാണ് പോയത്. നേരത ്തെ, മൂന്നു പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഇവർ 14 ദിവസം സ്വയം നിരീക്ഷണത്തിലാണ്.
ഞായറാഴ്ച 12 തബ്ലീഗ് പ്രവർത്തകരെയും അവരുമായി ഇടപഴകിയ 52 പേരെയും തിരച്ചറിഞ്ഞിരുന്നു. ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഡി.ജി.പി എ.എൻ.ഐയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.