Posted On
date_range Updated On
date_range മഹാരാഷ്്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കോവിഡ്
പുണെ: മഹരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുണെ റൂബി ഹാൾ ആശുപത്രിയിൽ ജേ ാലി ചെയ്യുന്ന ഒരാൾക്കും മുംബൈ വോക്ക് ഹാർട്ട് ആശുപത്രിയിലെ രണ്ടുപേർക്കും ഭാട്യയ ആശുപത്രിയിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ റൂബി ഹാൾ ആശുപത്രിയിൽ കൂടെയുള്ള 36 നഴ്സുമാരെ നിരീക്ഷണത്തിലേക്ക് മാറ്റി.
മുംബൈയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നിരവധി നഴ്സുമാർക്കും നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും രോഗികൾ ഉള്ളത്. 1426 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 127 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.