Posted On
date_range Updated On
date_range ഒറ്റ തെരഞ്ഞെടുപ്പും ഏക സിവിൽകോഡും നടപ്പാക്കും -അമിത് ഷാ
ന്യൂഡൽഹി: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പും’ അടുത്ത തവണ നടപ്പാക്കുമെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പും ഒരേസമയം നടത്തേണ്ട സമയം അതിക്രമിച്ചു. ചെലവ് ചുരുക്കാനും ഇത് സഹായിക്കും. അത്യുഷ്ണത്തിന്റെ സമയത്ത് നടത്തുന്നതിന് പകരം തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും ആലോചിക്കുമെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.