ഡൽഹിയിൽ പേപ്പർ ഫാക്​ടറിക്ക്​ തീ പിടിച്ചു; ഒരാൾ മരിച്ചു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പേപ്പർ ഫാക്​ടറിയിൽ​ വ്യാഴാഴ്​ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പത്​പർ ഗഞ്ച്​ വ്യാവസായിക മേഖലയിലെ ഫാക്​ടറിയുടെ മൂന്നു നില ​െകട്ടിടത്തിനാണ്​ പുലർച്ചെ രണ്ട്​ മണിയോടെ തീ പിടിച്ചത്​. 32 ഫയർ എൻജിനുകൾ രക്ഷാ പ്രവർത്തനത്തിനായി സ്ഥലത്തെത്തി​.

തീ കത്തിപ്പിടിച്ചതോടെ കെട്ടിടം പൂർണമായും പുക കൊണ്ടു മൂടിയിരുന്നു. ഏറെ സമയത്തെ പരിശ്രമങ്ങൾ​ക്കൊട​ുവിലാണ്​ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്​. തീ പിടിത്തത്തി​​​​െൻറ കാരണം കണ്ടെത്താൻ ശ്രമം നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ആഴ്​ച​ നോർത്ത്​ ഡൽഹിയിലെ വസ്​ത്ര ഗോഡൗണിന്​ തീ പിടിച്ച് മൂന്ന്​ കുട്ടികൾ ഉൾപ്പെടെ​ ഒമ്പത്​ പേർ മരിച്ചിരുന്നു.

Tags:    
News Summary - One Dead In Fire At Paper Factory In East Delhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.