യു.പിയിൽ വാഹനം മറിഞ്ഞ് പൊലീസുകാരൻ മരിച്ചു; മൂന്ന്​ പേർക്ക്​ പരിക്ക്​

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ പൊലീസ്​ വാഹനം മറിഞ്ഞ്​ ഇൻസ്​പെക്​ടർ മരിച്ചു. മൂന്ന്​ പൊലീസുകാർ​ പരിക്കേറ്റ്​ ചികിത്സയിലാണ്​. മറ്റ്​ രണ്ട്​  പേർക്ക്​ നിസാര പരിക്കുകളാണുള്ളത്​. കാൺപൂർ പൊലീസിൻെറ വാഹനമാണ് ശനിയാഴ്​ച​ മറിഞ്ഞത്​. 

പരിക്കേറ്റവരെ ഉടനെ ഝാൻസിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. വാഹനത്തിൻെറ ടയറുകളി​ലൊന്ന്​ പഞ്ചറായതാണ്​ അപകടത്തിനിടയാക്കിയത്​.

‘‘ഞങ്ങൾ വാഹനത്തിൽ ​പോയ്​​ക്കൊണ്ടിരിക്കെ പെ​ട്ടെന്ന്​ വാഹനത്തിൻെറ ടയറുകളിലൊന്ന്​ പഞ്ചറായി. എന്താണ്​ സംഭവിച്ചതെന്ന്​ ഞങ്ങൾ അറിഞ്ഞില്ല. അതിനുശേഷം ഞങ്ങൾ അബോധാവസ്ഥയിലായി. എനിക്ക്​ ന​ട്ടെല്ലിന്​ പരിക്കേറ്റിട്ടുണ്ട്​.’’ -അപകടത്തിൽ നിന്ന്​ പരിക്കുകളോടെ രക്ഷപ്പെട്ട പൊലീസ്​ കോൺസ്​റ്റബ്​ൾ ആശിഷ്​ പറഞ്ഞു. 

Tags:    
News Summary - One cop dead, three others injured as UP police vehicle overturns in Jhansi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.