വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഗോരക്ഷാ ഗുണ്ടകൾ വിദ്യാർഥിയെ കാറിൽ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് -വിഡിയോ
ന്യൂഡൽഹി: വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഗോരക്ഷാ ഗുണ്ടകൾ 12ാം ക്ലാസ് വിദ്യാർഥിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആഗ്ര-ഡൽഹി ദേശീയപാതയിൽ ഗാദ്പൂരി ടോൾ പ്ലാസയിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ പതിഞ്ഞത്. റെനോ ഡസ്റ്ററിനെ മാരുതി സുസുക്കി സ്വിഫ്റ്റ് പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഗാദ്പുരി ടോൾ പ്ലാസ വരെ 30 കിലോ മീറ്റർ ദൂരം കാറിനെ ഇവർ പിന്തുടർന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് 12ാ ക്ലാസ് വിദ്യാർഥി സഞ്ചരിച്ച കാർ നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും അവർ അതിന് തയാറായില്ല. തുടർന്ന് അക്രമിസംഘം വെടിയുതിർക്കുകയും 12ാം ക്ലാസ് വിദ്യാർഥിയായ ആര്യൻ മിശ്ര കൊല്ലപ്പെടുകയുമായിരുന്നു.
ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യൻ മിശ്ര കൊല്ലപ്പെട്ടത്. 30 കിലോമീറ്റർ കാറിൽ പിന്തുടർന്നെത്തിയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയത്.
രണ്ട് വാഹനങ്ങളിലായി ചിലർ ഫരീദാബാദിൽനിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി അക്രമികൾക്ക് വിവരം ലഭിക്കുകയായിരുന്നു. വാഹനങ്ങളിൽ പരിശോധന നടത്തുമ്പോൾ ഇതുവഴി സുഹൃത്തുക്കളായ ഷാങ്കി, ഹർഷിത്ത് എന്നിവരോടൊപ്പം ആര്യൻ മിശ്ര കാറിലെത്തി.
നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വാഹനം നിർത്താതെ പോയി. ഇതോടെ അക്രമികൾ ഇവരെ പിന്തുടർന്ന് എത്തുകയായിരുന്നു. ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപത്തുവെച്ച് അക്രമികൾ ആര്യന്റെ കാറിനുനേർക്ക് വെടിവെപ്പ് നടത്തുകയായിരുന്നു.
ആര്യന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് അക്രമികൾ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.