പൈപ്പ് പൊട്ടി റോഡ് തകർന്നു; മഹാരാഷ്ട്രയിൽ നിന്നുള്ള ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്

മുംബൈ: പൈപ്പ് ​പൊട്ടി റോഡ് തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപത്തു കൂടി സഞ്ചരിച്ച സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. വാർത്ത ഏജൻസിയായ എ.എൻ.എയാണ് വിഡിയോ പുറത്ത് വിട്ടത്. റോഡിൽ ഒരു വിള്ളൽ രൂപപ്പെടുകയും അതിൽ നിന്നും വെള്ളമൊഴുകുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

മഹാരാഷ്ട്രയിലെ യുവാത്മലിലാണ് സംഭവമുണ്ടായത്. പ്രദേശവവാസികളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 2020ൽ ഉത്തർപ്രദേശിലെ ബറേലിയിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് യു.പിയിലെ ആശുപത്രിവാർഡിലെ പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞിരുന്നു. 

Tags:    
News Summary - On Camera, Road Cracks Open After Pipeline Bursts In Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.