ഒറ്റ തെരഞ്ഞെടുപ്പ്: ഉന്നതതല സംഘം രാംനാഥ് കോവിന്ദിനെ സന്ദർശിച്ചു

ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ പഠിക്കാൻ നിയോഗിച്ച സമിതി അധ്യക്ഷനായ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ചർച്ച. ​​കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ചർച്ച നടത്തിയത്.

‘ഒ​രു​രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പാ​ക്കു​ന്ന​ത് പ​ഠി​ക്കാ​ൻ രാം​നാ​ഥ് കോ​വി​ന്ദ് അ​ധ്യ​ക്ഷ​നാ​യ എ​ട്ടം​ഗ സ​മി​തി​യെ ആണ് നിയോഗിച്ചിരിക്കുന്നത്. നിയമ സെക്രട്ടറിയും ഉന്നതതല സമിതിയുടെ സെക്രട്ടറിയുമായ നിതിൻ ചന്ദ്ര, ലെജിസ്ലേറ്റിവ് സെക്രട്ടറി റീത്ത വസിഷ്ഠ തുടങ്ങിയ ഉദ്യോഗസ്ഥരാണ് ഇന്ന് കോവിന്ദിനെ സന്ദർശിച്ചത്.

ഒ​രു വോ​ട്ട​ർ​പ​ട്ടി​ക​യും ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മു​പ​യോ​ഗി​ച്ച് ഒ​രേ​സ​മ​യം ലോ​ക്സ​ഭ​യി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും അ​തി​നൊ​പ്പം ത​ന്നെ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കും പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് പ​ഠി​ക്കാ​നും അ​തി​നാ​വ​ശ്യ​മാ​യ ഭ​ര​ണ​ഘ​ട​ന-​നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ ശി​പാ​ർ​ശ ചെ​യ്യാ​നു​മാ​ണ് സ​മി​തി​ക്കു​ള്ള നി​ർ​ദേ​ശം. 

Tags:    
News Summary - officials brief panel chairman Ram Nath Kovind on One Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.