‘ന്യായ്​ പദ്ധതി’ ഉടൻ നടപ്പാക്കണമെന്ന്​ കോൺഗ്രസ്​

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ 19 മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം ത​ട​യാ​ൻ ഇ​ന്ത്യ മു​ഴു​വ​ൻ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ത​ങ്ങ​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ചൂ​ണ്ടി​ക്ക ാ​ട്ടി​യ ന്യാ​യ്​ പ​ദ്ധ​തി (മി​നി​മം വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി) ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​​ ​​പ്ര​ധാ​ന​മ​​​ന്ത്രി​യോ​ട്​ കോ​ൺ​​​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ​​േലാ​ക്​​ഡൗ​ണി​നെ കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ​ക്കു​ന്നു. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി​യി​ൽ​ത​ന്നെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും എ​ന്തു ന​ട​പ​ടി​യാ​ണ്​ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.

കോ​വി​ഡി​നെ നേ​രി​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം ഇ​ല്ലാ​ത്ത​ത്​ നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നും പാ​ർ​ട്ടി വ​ക്താ​വ്​ ര​ൺ​ദീ​പ്​ സി​ങ്​ സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്‌​സു​മാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​തി​യാ​യ സം​ര​ക്ഷ​ണം എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ദി​വ​സ വേ​ത​ന​ക്കാ​ർ, തൊ​ഴി​ലു​റ​പ്പു മേ​ഖ​ല​യി​ലു​ള്ള​വ​ർ, ഫാ​ക്ട​റി ജീ​വ​ന​ക്കാ​ർ, അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ 21 ദി​വ​സം എ​ങ്ങ​നെ അ​തി​ജീ​വി​ക്കുമെന്നും സു​ർ​ജേ​വാ​ല ചോദിച്ചു.

Tags:    
News Summary - nyay project should execute; congress -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.