ഗുജറാത്ത് സർവകലാശാലയിൽ എ.ബി.വി.പിയെ തൂത്തെറിഞ്ഞ്​ എന്‍.എസ്.യു

ഗുജറാത്ത്​: ഗുജറാത്ത് സർവകലാശാല സെനറ്റ്​ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ തോൽപിച്ച്​ എന്‍.എസ്.യു.ഐക്ക് തകർപ്പൻ ജയം. ആകെയുള്ള എട്ട്​ സീറ്റിൽ ആറുസീറ്റും കോൺഗ്രസി​​​​​െൻറ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡൻറ്​സ്​ യൂനിയൻ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) നേടി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ചയാണ് സെനറ്റ് തെരഞ്ഞെടുപ്പ് നടന്നത്.

“ബി.ജെ.പിയുടെ വിഭജന നയങ്ങൾ പ്രധാനമന്ത്രി മോദിയുടെ നാട്ടിലെ വിദ്യാർഥികൾ തള്ളിക്കളഞ്ഞ്​, ഐക്യ ഇന്ത്യ എന്ന പ്രത്യയശാസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നു’’ എന്ന് വിജയത്തെക്കുറിച്ച് എൻ‌.എസ്‌.യു.ഐ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് കോളജ്, ആർ‌.എച്ച് പട്ടേൽ, ആർ.ജെ ടിബ്രവൽ, എച്ച്.കെ ആർട്സ്, രാഷ്ട്രീയഭാഷ കോളജ് എന്നീ കലായലയങ്ങളാണ്​ തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്​. മൊത്തം 3,279 വോട്ടർമാരിൽ 2218 പേർ വോട്ട് രേഖപ്പെടുത്തി.

Tags:    
News Summary - nsui-defeats-abvp-wins-in-gujarat-university -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.