എന്‍.എസ്.ജി: ഇന്ത്യ-ചൈന ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യയെ ആണവ സാമഗ്രി വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി)  അംഗമാക്കുന്നതിനെക്കുറിച്ച് ഇന്ത്യയും ചൈനയും ബെയ്ജിങ്ങില്‍  രണ്ടാംഘട്ട ചര്‍ച്ച നടത്തി.

നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാ ജോയന്‍റ് സെക്രട്ടറി അമന്‍ദീപ് സിങ്ങും ചൈനയിലെ ആയുധനിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ വാങ് ക്യൂനും തമ്മില്‍ നടന്ന ചര്‍ച്ച ക്രിയാത്മകവും പ്രാധാന്യമുള്ളതുമായിരുന്നെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.  

സെപ്റ്റംബര്‍ 13ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. അടുത്ത രണ്ടു മാസങ്ങളില്‍ നടക്കാനിടയുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു തിങ്കളാഴ്ചത്തെ കൂടിക്കാഴ്ച.

ജൂണില്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന ആണവ സാമഗ്രി വിതരണ ഗ്രൂപ് യോഗത്തില്‍ ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിന് ചൈനയാണ് വിലങ്ങുതടിയായത്. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ നിര്‍ബന്ധമായും ഒപ്പിടണമെന്നായിരുന്നു ചൈനയുടെ ആവശ്യം.

Tags:    
News Summary - NSG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.