ഞാൻ പരമശിവൻ; വിവേകശൂന്യമായ കോടതിക്ക് എന്നെ തൊടാനാവില്ല -നിത്യാനന്ദ

ന്യൂഡൽഹി: തന്നെ തൊടാൻ ഒരാൾക്കും സാധിക്കില്ലെന്ന് വിവാദ ആൾദൈവം നിത്യാനന്ദ. തന്‍റെ സത്യസന്ധത നിങ്ങൾക്ക് മുമ്പാകെ തെളിയിക്കുമെന്നും നിത്യാനന്ദ വ്യക്തമാക്കി.

ഒരാൾക്കും എന്നെ തൊടാൻ കഴിയില്ല. ഞാൻ പരമശിവനാണ്. മനസിലായോ?. വിവേകശൂന്യമായ കോടതിക്ക് എന്നെ വിചാരണ ചെയ്യാനാവില്ല - നിത്യാനന്ദ അവകാശപ്പെട്ടു.

നവംബർ 22 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലാണ് നിത്യാനന്ദ പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. എവിടെ വെച്ച് ചിത്രീകരിച്ച വിഡിയോ ആണെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല.

ബലാത്സംഗ, പീഡന, ക്രിമിനൽ കേസുകളിലെ പ്രതിയായ നിത്യനാന്ദ എക്വഡോറിൽ സ്വന്തമായി വിലക്കുവാങ്ങിയ സ്വകാര്യ ദ്വീപ്​ കൈലാസം എന്ന ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി പതാകയും ചിഹ്നവും രണ്ടു നിറത്തിലുള്ള പാസ്പോർട്ടും ത​​​​ന്‍റെ അനുയായികളായ പത്തുപേരടങ്ങിയ മന്ത്രിസഭയും വരെ ഹിന്ദു പരമാധികാര റിപ്പബ്ലിക്കായ കൈലാസത്തിൽ നിത്യാനന്ദ രൂപവത്കരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

നിത്യാനന്ദക്ക്​ രാഷട്രീയാഭയം നൽകിയെന്ന വാർത്തകൾ എക്വഡോർ നിഷേധിച്ചിരുന്നു. നിത്യാനന്ദക്ക്​ ഭൂമി വാങ്ങാൻ സഹായം നൽകിയിട്ടില്ല. അഭയം നൽകണമെന്ന ആവശ്യവുമായി നിത്യാനന്ദ സമീപിച്ചുവെങ്കിലും അഭ്യർഥന തള്ളിയതായും എ​ക്വഡോർ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്​തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Now Nobody Can Touch Me says Nithyananda -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.