Posted On
date_range Updated On
date_range പാസ്പോർട്ട് അപേക്ഷകൾക്ക് ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട
ന്യൂഡൽഹി: പാസ്പോർട്ട് ലഭിക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന് വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ്. പാസ്പോർട്ട് അപേക്ഷക്കുള്ള ചട്ടങ്ങൾ ലഘൂകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനം. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ലഖ്നോവിലെ മിശ്ര വിവാഹ ദമ്പതികൾക്ക് പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കു പിന്നാലെയാണ് പുതിയ തീരുമാനം. ഇന്ത്യയിലെവിടെയും ഇഷ്ടമുള്ള സ്ഥലത്ത് പാസ്പോർട്ടിന് അപേക്ഷ നൽകാനുള്ള അനുമതി നൽകാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.