നോട്ട്​ പിൻവലിക്കൽ: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്​

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​നെ തുടർന്ന്​ കാശ്​മീരിലെ വിഘടനവാദവും രാജ്യത്തെ ഹവാല ഇടപാടുകളും കുറഞ്ഞതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്​. കാശ്​മീരിലെ അക്രമസംഭവങ്ങളിൽ 60 ശതമാനത്തി​​െൻറയും ഹവാല ഇടപാടുകളിൽ 50 ശതമാനത്തി​​െൻറയും കുറവ്​ ഉണ്ടായതായാണ്​ റിപ്പോർട്ടിൽ പറയുന്നത്​​.

രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ വൻതോതിൽ പണം ലഭിക്കുന്നത്​ ഹവാല ഇടപാടുകളിലൂടെയാണ്​. ഇതിൽ കൂടുതൽ പണവും കള്ളനോട്ടി​​െൻറ രൂപത്തിലാണെന്നും രാജ്യത്തെ അന്വേഷണ എജൻസികൾ പറയുന്നു. നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ ഹവാല ഇടപാടുകൾ വൻതോതിൽ കുറഞ്ഞു. ഹവാലയിലെ കൂടുതൽ ഇടപാടുകൾ നടക്കുന്നതും ഉയർന്ന മൂല്യമുള്ള കറൻസിയിലാണ്​. ഇതിൽ 50 ശതമാനത്തി​​െൻറ കുറവ്​ ഉണ്ടായതായാണ്​ റിപ്പോർട്ട്​.

നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ കശ്​മീരിലെ ആക്രമസംഭവങ്ങളിൽ 60 ശതമാനത്തി​​െൻറ കുറവ്​ ഉണ്ടായതായും റിപ്പോർട്ടലുണ്ട്​. ജാർഖണ്ഡിലും ഛത്തീസ്​ഗഡിലുമുളള മാവോയിസ്​റ്റ്​ പ്രവർത്തനങ്ങളെയ​ും നോട്ട്​ പിൻവലിക്കൽ ബാധിച്ചു. അസാധുവാക്കിയ നോട്ടുകൾ മാറാനെത്തിയ മാവോയിസ്​റ്റുകളെ പൊലീസ്​ പിടികൂടിയിരുന്നു. വടക്കുകിഴക്കൻ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കും നോട്ട്​പിൻവലിക്കൽ തീരുമാനം ബാധിച്ചു എന്നാണ്​ സർക്കാറി​​​െൻറ എജൻസികളുടെ വിലയിരുത്തൽ.

Tags:    
News Summary - Note ban: J&K sees 60% dip in terrorism-related violence, hawala operations down 50%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.