ജെ.ഇ.ഇയിൽ 99.98 ശതമാനം മാർക്ക്​; പോരെന്ന്​ യു.പി വിദ്യാർഥി

ലഖ്​നോ: 99.98 ശതമാനം മാർക്കിൽ സംതൃപ്​തിയില്ലാതെ ജെ.ഇ.ഇ(ജോയിന്‍റ്​ എൻട്രൻസ്​ എക്​സാമിനേഷൻ) പരീക്ഷ വീണ്ടുമെഴുതാൻ ഉത്തർപ്രദേശ്​ വി​ദ്യാർഥി. 100 ശതമാനം മാർക്ക്​ ലക്ഷ്യമിട്ടാണ്​ പരീക്ഷ വീണ്ടുമെഴുതുന്നത്​. ജെ.ഇ.ഇ പരീക്ഷയിൽ ഉത്തർപ്രദേശിൽ ഒന്നാം സ്ഥാനത്തെത്തിയ പാൽ അഗർവാളാണ്​ വീണ്ടും പരീക്ഷയെഴുതുന്നത്​. രാജ്യത്ത്​ ജെ.ഇ.ഇയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം റാങ്കും പാൽ അഗർവാളിനാണ്​.

6.20 ലക്ഷം പേരാണ്​ ഫെബ്രുവരിയിൽ നടന്ന ജെ.ഇ.ഇ പ്രധാന പരീക്ഷയെഴുതിയത്​. ഇതിൽ 1.87 ലക്ഷം പേർ പെൺകുട്ടികളാണ്​. പെൺകുട്ടികളിലാരും 100 ശതമാനം മാർക്ക്​ നേടിയിട്ടില്ല. ഇത്​ തിരുത്തുകയാണ്​ ലക്ഷ്യമെന്ന്​ പാൽ അഗർവാൾ പറഞ്ഞു. ഇതിനായുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്​. മാർച്ചിൽ നടക്കുന്ന ജെ.ഇ.ഇ പരീക്ഷയെഴുതില്ല. ഏപ്രിലിൽ നടക്കുന്ന പരീക്ഷയിൽ 100 ശതമാനത്തിനായി പോരാടുകയാണ്​ ലക്ഷ്യമെന്ന്​ പാൽ അഗർവാൾ കൂട്ടിച്ചേർത്തു.

ഗാസിയബാദിലെ സേത്​ ആനന്ദറാം ജപുരിയ സ്​കൂളിൽ പഠിക്കുന്ന പാൽ അഗർവാളിന്​ ഐ.ഐ.എസ്​.സി ബംഗളൂരുവിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്​. എന്നാൽ, ബോംബെ ഐ.ഐ.ടിയിൽ എയ്​റോനോട്ടിക്കൽ എഞ്ചിനീയറിങ്​ പഠിക്കുകയാണ് ലക്ഷ്യം​. അതിന്​ ശേഷം ബഹിരാകാശമേഖലയിൽ തുടർ പഠനം നടത്തുകയാണ്​ പാൽ അഗർവാളിന്‍റെ സ്വപ്​നം.

Tags:    
News Summary - Not satisfied with 99.98 Percentile Mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.