സുശാന്തിൻെറ മരണം: സി.ബി.ഐ റിയ ചക്രവർത്തി​യെ ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചില്ലെന്ന്​ അഭിഭാഷകൻ

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തിൻെറ മരണത്തിൽ നടി റിയ ചക്രവർത്തിയെയും പിതാവിനെയും ചോദ്യം ചെയ്യലിന്​ സി.ബി.ഐ വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച്​ കുടുംബം. റിയയും കുടുംബാംഗങ്ങളും ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്ന്​ സി.ബി.ഐ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടില്ലെന്ന്​ റിയയുടെ അഭിഭാഷകൻ അറിയിച്ചു. ആവശ്യപ്പെട്ടാൻ ഏജൻസിക്ക്​ മുന്നിൽ ഹാജരാകുമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സുശാന്തി​െൻറ സുഹൃത്ത്​ സിദ്ധർഥ്​ പിത്താനി​, ജോലിക്കാരൻ നീരജ്​ എന്നിവ​െര സി.ബി.ഐ ചോദ്യം ചെയ്​തിരുന്നു. നീരജിനെ തുടർച്ചയായ മൂന്നുദിവസവും സി.ബി​.ഐ ഡി.ആർ.ഡി.ഒ ഗസ്​റ്റ്​ഹൗസിലേക്ക്​ വിളിപ്പിച്ചിരുന്നു. അടുത്ത്​ തന്നെ റിയയെയും ചോദ്യം ചെയ്യലിന്​ വിളിപ്പിക്കുമെന്ന്​ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. 

കൂടാതെ സുശാന്തി​െന മരിച്ച നിലയിൽ ക​െണ്ടത്തിയ ബാന്ദ്രയിലെ ഫ്ലാറ്റിൽ രണ്ടു തവണ സി.ബി.ഐ സംഘ​െമത്തി പരിശോധന നടത്തി.

സുശാന്തി​െൻറ അക്കൗണ്ടിൽ നിന്നും കോടികൾ റിയയും കുടുംബവും വകമാറ്റിയെന്ന പരാതിയിൽ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ഇവരെ രണ്ടു തവണ ചോദ്യം ചെയ്​തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.