പപ്പടം കഴിച്ച്​ ആരും കോവിഡ്​ മുക്​തരായിട്ടില്ല; വിമർശനങ്ങൾക്ക്​ ട്രോളിലൂടെ മറുപടിയുമായി റാവത്ത്​

ന്യൂഡൽഹി: മഹാരാഷ്​ട്രയുടെ കോവിഡ്​ പ്രതിരോധങ്ങൾക്കെതിരായ വിമർശനങ്ങൾക്ക്​ ട്രോളിലൂടെ മറുപടി നൽകി ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. സംസ്ഥാനത്ത്​ കോവിഡ്​ മുക്​തരാവുന്നവരുടെ എണ്ണം അതിവേഗം ഉയരുകയാണ്​. ബൃഹാൻ മുംബൈ കോർ​പ്പറേഷൻ ധാരാവിയിൽ നടപ്പാക്കിയ കോവിഡ്​ പ്രതിരോധ മാതൃകയെ ലോകാരോഗ്യ സംഘടന പോലും പ്രകീർത്തിച്ചിട്ടുണ്ട്​. പ്രദേശത്തെ രോഗബാധ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

എ​െൻറ അമ്മക്കും സഹോദരനും കോവിഡ്​ ബാധിച്ചു. ഇരുവരും രോഗമുക്​തി നേടി. മഹാരാഷ്​ട്രയിലെ നിരവധി പേർ കോവിഡിൽ നിന്ന്​ മുക്​തി നേടുകയാണ്​. ധാരാവിയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണ്​. ചിലർ മഹാരാഷ്​ട്രയുടെ പ്രതിരോധത്തെ വിമർശിക്കുന്നത്​ കണ്ടു. എനിക്ക്​ അവരോട്​ ഓർമിപ്പിക്കാനുള്ളത്​ പപ്പടം കഴിച്ച്​ ആരുടെയും കോവിഡ്​ മാറിയിട്ടില്ലെന്നതാണെന്നതാണെന്ന്​ റാവത്ത്​ പറഞ്ഞു.

കോവിഡ്​ ശമിപ്പിക്കുന്നതിന്​ പപ്പടത്തിന്​ കഴിയുമെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി അർജുൻ രാം മേഘാവാൽ രംഗത്തെത്തിയിരുന്നു. മേഘാവാലി​െൻറ പരാമർശം വ്യാപകമായ വിമർശനത്തിന്​ കാരണമാവുകയും ചെയ്​തിരുന്നു. ഈ സംഭവത്തെ ഓർമിപ്പിച്ചാണ്​  രാജ്യസഭയിൽ റാവത്തി​െൻറ മറുപടി.

Tags:    
News Summary - Nobody cured due to 'Bhabhiji papad': Sanjay Raut attacks Center attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.