തീ വിഴുങ്ങുമ്പോൾ സെൻസർ ഗേറ്റുകൾ വില്ലനായി; കത്തിയമർന്ന ഹോട്ടലിൽനിന്ന് പുറത്തിറങ്ങാനാവാതെ ദാരുണാന്ത്യം

ന്യൂ​ഡ​ൽ​ഹി: കെ​ട്ടി​ട​ത്തി​ന്റെ ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത രൂ​പ​ക​ൽ​പ​ന​യും ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​ണ് 21 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഡ​ൽ​ഹി മാ​ള​വ്യ ന​ഗ​റി​ലെ ഹോ​ട്ട​ൽ തീ​പി​ടി​ത്ത​ത്തി​ന്റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച​ത്. ദു​ര​ന്തം ന​ട​ക്കു​മ്പോ​ൾ കെ​ട്ടി​ട​ത്തി​ലെ സെ​ൻ​സ​ർ ഗേ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച് അ​വ ത​നി​യെ ലോ​ക്കാ​വു​ക​യും ഗ്ലാ​സ് ജ​ന​ലു​ക​ൾ പൂ​ർ​ണ​മാ​യും സീ​ൽ ചെ​യ്ത നി​ല​യി​ലാ​വു​ക​യും ചെ​യ്ത​ത് നി​ര​വ​ധി പേ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ർ​ഗം ഇ​ല്ലാ​താ​ക്കി.

കേ​വ​ലം ആ​റ് മു​റി​ക​ൾ​ക്ക് മാ​ത്രം അ​നു​മ​തി​യു​ള്ള ബെ​ഡ് ആ​ൻ​ഡ് ബ്രേ​ക്ക്ഫാ​സ്റ്റ് (ബി ​ആ​ൻ​ഡ് ബി) ​ലൈ​സ​ൻ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ൽ, നി​ബ​ന്ധ​ന​ക​ൾ കാ​റ്റി​ൽ​പ​റ​ത്തി ബേ​സ്‌​മെ​ന്റും ടെ​റ​സും ഉ​ൾ​പ്പെ​ടെ 25 മു​റി​ക​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

പ​രി​ധി​ക്ക​പ്പു​റം ആ​ളു​ക​ളെ താ​മ​സി​പ്പി​ച്ച​തും പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ഒ​രേ​യൊ​രു ഇ​ടു​ങ്ങി​യ വ​ഴി മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന​തും ദു​ര​ന്ത​ത്തി​ന്റെ ആ​ഘാ​തം ഇ​ര​ട്ടി​യാ​ക്കി. പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ഈ ​ഹോ​ട്ട​ലി​ൽ ചി​കി​ത്സ​ക്കാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ വി​ദേ​ശി​ക​ളും രോ​ഗി​ക​ളു​ടെ സ​ഹാ​യി​ക​ളു​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​ടു​ക്ക​ള​യി​ലെ ഉ​പ​ക​ര​ണ​ത്തി​ന്റെ പ്ല​ഗി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടും തു​ട​ർ​ന്നു​ള്ള പൊ​ട്ടി​ത്തെ​റി​യു​മാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം പു​ക കെ​ട്ടി​ട​ത്തെ പൂ​ർ​ണ​മാ​യി വി​ഴു​ങ്ങി.

പ്ര​ദേ​ശ​വാ​സി​ക​ൾ ക​ല്ലും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ച് ജ​ന​ലു​ക​ളും പ്ര​ധാ​ന ഗേ​റ്റും ത​ക​ർ​ത്താ​ണ് ആ​ദ്യ​ഘ​ട്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ര​ക്ഷ​പ്പെ​ടാ​നാ​യി ചി​ല​ർ മു​ക​ൾ​നി​ല​ക​ളി​ൽ നി​ന്ന് ചാ​ടി. പ​രി​സ​ര​ത്തു​ള്ള​വ​ർ നി​ല​ത്ത് ബെ​ഡു​ക​ൾ വി​രി​ച്ചും പു​ത​പ്പു​ക​ൾ വ​ലി​ച്ചു​പി​ടി​ച്ചും നി​ര​വ​ധി പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

Tags:    
News Summary - No way out: Sealed windows, sensor gates turned Delhi's Malviya Nagar hotel into death trap during fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.