ലഖ്നോ: ഒൗദ്യോഗിക സന്ദർശനത്തിന് പ്രത്യേക സജീകരണങ്ങൾ ഒരുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെയോ ഉദ്യോഗസ്ഥരുടെയോ സന്ദർശനങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി യോഗി ചീഫ് സെക്രട്ടറിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഉത്തരവ് കൈമാറി.
തങ്ങൾ നിലത്തിരുന്ന് ശീലിച്ചവരാണ്. അതിനാൽ പ്രത്യേക ഒരുക്കങ്ങളൊന്നും ആവശ്യമില്ല. സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകുന്ന ബഹുമാനം തന്നെയാണ് മുഖ്യമന്ത്രിയെന്ന നിലക്ക് താനും അർഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് ഉത്തരവിൽ വ്യക്തമാക്കുന്നു.
പാക് വെടിവെപ്പിൽ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാൻ പ്രേം സാഗറിെൻറ വീട് സന്ദർശനത്തിന് യോഗി എത്തുന്നതിന് മുമ്പ് എ.സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതും പിന്നീട് തിരിച്ചുകൊണ്ടുപോയതും വിവാദമായിരുന്നു.
കുശിനഗറിൽ യോഗി പെങ്കടുത്ത വാക്സിൻ ബോധവത്കരണ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ദലിത് കുടുംബങ്ങൾക്ക് സോപ്പും ഷാംപുവും നൽകി കുളിച്ച് ശുദ്ധം വരുത്തി എത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചതും വിവാദമായിരുന്നു. കുശിനഗറിൽ യോഗിയുടെ സന്ദർശനത്തിെൻറ പശ്ചാത്തലത്തിൽ ശൗചാലയങ്ങൾ ഉൾപ്പെടെ ഒരുക്കുകയും റോഡ് വൃത്തിയാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.