Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിൽ ഒരു ദേശീയ പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല- നവീൻ പട്നായിക്
നയാഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ദേശീയ പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവ ീൻ പട്നായിക്. ബി.ജെ.ഡിക്ക് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കഴിയും. അതുകൊണ്ടു തന്നെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിന് ബി.ജെ.ഡിക്ക് പ്രധാനപങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ ഇതുവരെയും ഒഡീഷയെ അവഗണിക്കുകയാണ് ചെയ്തത്. ആന്ധ്രാപ്രദേശിനെയും ഛത്തിസ്ഗഢിനെയും കേന്ദ്രസർക്കാർ പിന്തുണച്ചു.
സംസ്ഥാനത്തിന് പ്രത്യേക പദവിയെന്നത് 2014 തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്ന വാഗ്ദാനമായിരുന്നു. എന്നാൽ സർക്കാർ രൂപീകരിച്ച ശേഷം അത് മറന്നു. ഒഡീഷയുടെ പ്രത്യേക പദവിക്കായി പോരാട്ടം തുടരുമെന്നും നവീൻ പട്നായിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.