Posted On
date_range Updated On
date_range രാഹുൽ ഇപ്പോൾ പപ്പുവല്ല; പപ്പയെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലും വിജയം നേടിയതോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ‘പപ്പു’എന്ന വിളിപേര് മാറിയെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ജനങ്ങൾ രാഹുലിനെ പരിഹസിച്ച് പപ്പു എന്നു വിളിച്ചിരുന്നു. എന്നാൽ അദ്ദേഹമിപ്പോൾ പാർട്ടിയുടെ ‘പപ്പ’ ആയിരിക്കുകയാണ്. മൂന്നു സംസ്ഥാനങ്ങളിൽ വിജയം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും അതാവലെ പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ രാഹുലിെൻറ ‘പപ്പു’വെന്ന പേര് മാറുകയാണ്. അദ്ദേഹം വിവാഹം കഴിച്ച് ‘പപ്പ’യാകണമെന്ന് ഉപദേശിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി ഭരണത്തിലിരുന്ന മൂന്നു സംസ്ഥാനങ്ങളിലെയും തോൽവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കില്ല. തോൽവി ബി.ജെ.പിയുടേതാണ്, മോദിയുടേത് അല്ലെന്നും അതാവലെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.