Posted On
date_range Updated On
date_range വൈദ്യുതിയില്ല; കുതിരപ്പുറത്ത് വിവാഹവസ്ത്രത്തിലെത്തി കർഷകരുടെ പ്രതിഷേധം
ലാത്തൂർ: ലാത്തൂരിൽ കുതിരപ്പുറത്ത് വിവാഹവസ്ത്രം ധരിച്ചെത്തി മഹാരാഷ്ട്ര വൈദ്യുതിവകുപ്പ് ഓഫിസിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച്. തങ്ങൾ 2018ൽ ട്രാൻസ്ഫോർമറിന് പണം നൽകിയെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
20 ഗ്രാമങ്ങളിലെ കർഷകരാണ് വൈദ്യുതി ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നത്. കാലതാമസത്തെക്കുറിച്ച് അറിയാൻ വൈദ്യുതി ഓഫിസിൽ പോകുമ്പോൾ ഉദ്യോഗസ്ഥർ അപമര്യാദയായാണ് പെരുമാറുന്നത്. അതിനാലാണ് ഇത്തരത്തിലുള്ള പ്രതിഷേധമെന്ന് അവർ പറഞ്ഞു. പ്രദേശത്തെ ശിവസേന നേതാവ് ലിംബൻ രേഷ്മെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.