Posted On
date_range Updated On
date_range പ്രധാനമന്ത്രി പദം മോഹിക്കുന്ന നിതീഷിന് ബിഹാർ സംസ്ഥാനം പോലും ഭരിക്കാൻ കഴിയുന്നില്ല - രവി ശങ്കർ പ്രസാദ്
ന്യൂഡൽഹി: പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെതിരെ ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ്. നിതീഷ് കുമാറിന് ബിഹാർ സംസ്ഥാനം പോലും ഭരിക്കാൻ കഴിയുന്നില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനാലാണ് രാജ്യം വലിയ പുരോഗതി കൈവരിച്ചതെന്ന് പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്ന നേതാക്കൾ മനസിലാക്കണമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾ മോദിയെ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നു. രാജ്യത്തിന്റെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റി. എന്നാൽ രാഷ്ട്രീയവിശ്വാസം നേടാൻ പോലും നിതീഷ് കുമാറിന് കഴിഞ്ഞിട്ടില്ലെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.