2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ ശരത് യാദവുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡൽഹിയിലെത്തിയ നിതീഷ് ഇടതുനേതാക്കളെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അടക്കം നിരവധി പ്രതിപക്ഷ നേതാക്കളെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജനതാദളിൽ (യു​നൈറ്റഡ്) പുറത്താക്കിയ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് ശരദ് യാദവിനെയും നിതീഷ് കുമാർ സന്ദർശിച്ചു. 'പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കേണ്ടത് അത്യാവശ്യമാണ്. നിതീഷ് കുമാറിനേക്കാൾ മികച്ച മുഖം പ്രതിപക്ഷത്തിന് ഇല്ല" -ശരദ് യാദവ് ചൊവ്വാഴ്ച പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

എന്നാൽ, താൻ പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാർ ഉറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ മാസം ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഡൽഹിയിലേക്കുള്ള ആദ്യ സന്ദർശനത്തിനെത്തിയതായിരുന്നു നിതീഷ് കുമാർ.

"ഇടതു പാർട്ടികളും കോൺഗ്രസും എല്ലാ പ്രാദേശിക പാർട്ടികളും ഒരുമിച്ച് പ്രതിപക്ഷം രൂപീകരിക്കേണ്ട സമയമാണിത്" -സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടതിന് ശേഷം നിതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐ.എൻ.എൽ.ഡി മേധാവി ഒ. പി ചൗത്താല, എസ്.പി നേതാവ് മുലായം സിംഗ് യാദവ്, മകനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തി. സി.പി.ഐ നേതാവ് ഡി. രാജയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

Tags:    
News Summary - Nitish Kumar meets Sharad Yadav in Delhi; ex-JD(U) leader's message for Oppn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.