Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് റാലിക്കിടെ ഗഡ്കരി കുഴഞ്ഞുവീണു
ഷിർദി (മഹാരാഷ്ട്ര): തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരി സ്റ്റേജിൽ കുഴഞ്ഞുവീണു. ഷിർദി ലോക്സഭ സീറ്റിലെ ശിവസേന സ്ഥാനാർഥി സദാശിവ് ലേഖൻഡെയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചശേഷം സീറ്റിലേക്ക് മടങ്ങുേമ്പാഴാണ് ഗഡ്കരി കുഴഞ്ഞുവീണത്.
സുരക്ഷ ഉദ്യോഗസ്ഥനും സ്റ്റേജിലുള്ളവരും ചേർന്ന് ഉടൻ സഹായത്തിനെത്തി. കുറച്ചുനിമിഷങ്ങൾക്കുശേഷം ബോധം വീണ്ടെടുത്ത ഗഡ്കരി കാറിലേക്ക് സ്വയം തന്നെ നടന്നുകയറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.