Posted On
date_range Updated On
date_range രാഷ്ട്രീയക്കാരാരുമില്ല, ലളിത ചടങ്ങിൽ നിർമല സീതാരാമന്റെ മകൾ വിവാഹിതയായി
ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ മകൾ വിവാഹിതയായി. നിർമല സീതാരാമന്റെയും പരകാല പ്രഭാകറിന്റയും മകൾ പരകാല വാങ്മയിയാണ് വ്യാഴാഴ്ച ബംഗളൂരുവിലെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതയായത്. പ്രതീകാണ് വരൻ.
ബ്രാഹ്മണ പാരമ്പര്യത്തിൽ നടന്ന ചടങ്ങിന് ഉഡുപ്പി അദമരു മഠത്തിലെ സന്യാസിമാർ കാർമികത്വം വഹിച്ചു.
ലളിതമായ ചടങ്ങിൽ രാഷ്ട്രീയത്തിന്റെ ഉന്നതരൊന്നും പങ്കെടുത്തിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുകൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.