Posted On
date_range Updated On
date_range റോൾസ് റോയ്സ് അടക്കം നീരവ് മോദിയുടെ ആഡംബര കാറുകൾ ലേലത്തിന്
മുംബൈ: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 14,000 കോടിയോളം വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ് ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ആഡംബര കാറുകൾ ഇന്ന് ഓൺലൈൽ ലേലത്തിൽ വിൽക്കും. നീരവ് മോദിയുടെ വസതിയ ിലടക്കം മൂന്നിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന 13ഓളം കാറുകളാണ് എൻഫോഴ്സ്മെൻറ ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം പിടിച്ചെടുത്തത്.
ഇതിൽ അഞ്ച് കോടിയിലധികം വിലയുള്ള റോൾസ് റോയ്സ് ഗോസ്റ്റും ലേലത്തിന് വെച്ചിട്ടുണ്ടെന്നതാണ് വിവരം. മെഴ്സിഡസ് ബെൻസ് എസ്.യു.വി, പോർഷെ, ജാഗ്വാർ തുടങ്ങിയ കാറുകളും ലേലത്തിനുണ്ട്. മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷനാണ് ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നത്. നേരത്തെ നീരവ് മോദിയുടെ കൈവശമുണ്ടായിരുന്ന 68ഓളം ചിത്രങ്ങളും ശിൽപ്പങ്ങളും ലേലത്തിൽ വിറ്റഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.