Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ എട്ട് ജില്ലകളിൽ എൻ.ഐ.എ റെയ്ഡ്
ന്യൂഡൽഹി: ജമ്മു കശ്മീരിൽ എട്ട് ജില്ലകളിൽ എൻ.ഐ.എ റെയ്ഡ്. ജമ്മു കശ്മീർ പൊലീസും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും (സി.ആർ.പി.എഫ്) സംയുക്തമായാണ് പരിശോധന നടത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
രജൗരി, പൂഞ്ച്, ജമ്മു, ശ്രീനഗർ, പുൽവാമ, ബുദ്ഗാം, ഷോപിയാൻ, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രജൗരി ജില്ലയിലെ അൽ ഹുദ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് എൻ.ഐ.എ വൃത്തങ്ങൾ എ.എൻ.ഐയോട് പറഞ്ഞു. എൻ.ഐ.എ സ്വമേധയാ കേസെടുത്താണ് പരിശോധന നടത്തുന്നത്.
എൻ.ഐ.എ റെയ്ഡ് ചെയ്തവരിൽ പ്രമുഖ മതപ്രഭാഷകനായ ദാറുൽ ഉലൂം റഹീമിയ ബന്ദിപ്പോര, മൗലാന റഹമത്തുല്ല ഖാസിമി, എൻ.ഐ.ടി ശ്രീനഗർ പ്രഫസറായ സമം അഹമ്മദ് ലോൺ എന്നിവരും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.