ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂറിസം മന്ത്രാലയത്തിന്റെ പ്രചാരണ പരിപാടിയായ ‘ഇൻക്രെഡിബിൾ ഇന്ത്യ’ യുടെ ബ്രാൻഡ് അംബാസഡറാകും. അംബാസഡർ സ്ഥാനത്തേക്ക് വരാൻ ‘മോദിയാണ് ഏറ്റവും ഉചിതമായ മുഖം’ എന്ന്സാംസ്കാരിക ടൂറിസം മന്ത്രി മഹേഷ് ശർമ നേരത്തേ പ്രസ്താവിച്ചിരുന്നു.
വിവിധ രാജ്യങ്ങളിൽ പ്രധാനമന്ത്രി നടത്തിയ സന്ദർശനങ്ങളെ തുടർന്ന് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിക്കഴിഞ്ഞു. പ്രധാനമന്ത്രി സന്ദർശനം നടത്തിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കാര്യമായി വർധിച്ചിട്ടുണ്ട്. വിദേശികളെ ആകർഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ മുഖമാകാൻ ബോളിവുഡ് താരങ്ങളെ ആവശ്യമില്ല.
ഇന്ത്യയിലും വിദേശത്തുമായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ ടൂറിസവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങൾ ഇൻക്രെഡിബിൾ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുമെന്നും ഒന്നരമാസത്തിനുള്ളിൽ പ്രചാരണ വിഡിയോ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ബോളിവിഡ് താരം അമിതാഭ് ബച്ചനെ സർക്കാർ ഇൗ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കള്ളപ്പണ നിക്ഷേപകരുടെ പേരുകൾ വെളിപ്പെടുത്തിയ പാനമ പേപ്പറുകളിൽ ബച്ചനും ഉൾപ്പെട്ടതോടെ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
അസഹിഷ്ണുത പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന്മുമ്പ് ബ്രാൻഡ് അംബാസിഡറായിരുന്ന ബോളിവുഡ് താരം ആമിർ ഖാനുമായുള്ള കരാർ സർക്കാർ പുതുക്കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.