Posted On
date_range Updated On
date_range ഓൺലൈൻ ഗെയിമിന് പുതിയ ചട്ടം
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിൽ പുതിയ ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. പുതിയ ചട്ടമനുസരിച്ച് ഓൺലൈൻ ഗെയിമിൽ വാതുവെപ്പ് നിയമവിരുദ്ധമാക്കിയതായി കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
സ്വയം നിയന്ത്രണ സംവിധാനം നിലവിൽവരും. പന്തയം വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്വയം നിയന്ത്രണ സംവിധാനങ്ങൾ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ഓൺലെൻ ഗെയിമുകളെക്കുറിച്ചുള്ള പരാതികൾ സത്യമാണോയെന്നും പരിശോധിക്കും.
കോവിഡ്, ലോക്ഡൗൺ സമയത്ത് രാജ്യത്തെ ഓൺലൈൻ ഗെയിം മേഖലക്ക് വൻ കുതിപ്പുണ്ടായിരുന്നു. പിന്നീട് ഓൺലൈൻ ശീട്ടുകളികൾ തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.