Posted On
date_range Updated On
date_range ഏഴ് രാഷ്ട്രീയ പാർട്ടികൾക്ക് കൂടി തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ഏഴ് രാഷ്ട്രീയ പാർട്ടികൾക്ക് കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകി. ഭാരതീയ വികാസ് ദൾ യുനൈറ്റഡ്, ലോക് താന്ത്രിക് ജൻ സ്വരാജ് പാർട്ടി, നാഷണൽ അവാമി യുനൈറ്റഡ് പാർട്ടി, പൂർവാഞ്ചൽ നവനിർമാൺ പാർട്ടി, രാഷ്ട്രീയ ജനശക്തി സമാജ് പാർട്ടി, സകല ജനുല പാർട്ടി, സ്വതന്ത്ര പാർട്ടി (ജാൻ) എന്നിവയാണ് അംഗീകാരം ലഭിച്ച പുതിയ പാർട്ടികൾ.
രാജ്യത്ത് രണ്ടായിരത്തോളം രാഷ്ട്രീയ പാർട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഏഴ് ദേശീയ പാർട്ടികൾക്കും 59 പ്രാദേശിക പാർട്ടികൾക്കും മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. വരുന്ന ഏപ്രിൽ-മെയ് മാസങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.