അയോധ്യയിൽ നിർമിക്കുക​ ബാബരിയുടെ അതേ വലുപ്പത്തിലുള്ള പള്ളി

ല​ഖ്​​നോ: ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി​യി​ൽ ഉ​യ​രു​ന്ന രാ​മ​ക്ഷേ​ത്ര​ത്തി​നു പ​ക​രം നി​ർ​മി​ക്കു​ന്ന​ത്​ ത​ക​ർ​ക്ക​പ്പെ​ട്ട പ​ള്ളി​യു​ടെ അ​തേ വ​ലു​പ്പ​ത്തി​ലു​ള്ള​താ​കു​മെ​ന്ന്​ നി​ർ​മാ​ണ ട്ര​സ്​​റ്റ്.

അ​യോ​ധ്യ​യി​ലെ ധ​ന്നി​പൂ​രി​ൽ 15,000 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രു​ങ്ങു​ന്ന പ​ള്ളി​ക്കു പു​റ​മെ ആ​ശു​പ​ത്രി, ലൈ​ബ്ര​റി, മ്യൂ​സി​യം എ​ന്നി​വ​യും അ​ഞ്ചേ​ക്ക​ർ ഭൂ​മി​യി​ലു​ണ്ടാ​കും. പ​ള്ളി നി​ർ​മാ​ണ​ത്തി​ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്,​ ഇ​ന്തോ-​ഇ​സ്​​ലാ​മി​ക്​ റി​സ​ർ​ച്​ സെൻറ​ർ എ​ന്ന ട്ര​സ്​​റ്റി​ന്​ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ജാ​മി​അ മി​ല്ലി​യ്യ​യി​ലെ എ​സ്.​എം അ​ഖ്​​ത​റാ​ണ്​ പ​ദ്ധ​തി​യു​ടെ ക​ൺ​സ​ൾ​ട്ട​ൻ​റ്​ ആ​ർ​കി​ടെ​ക്​​റ്റ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.