ഭാ​​ര്യ​​ക്കു​​നേ​​രെ ഭ​​ർ​​ത്താ​​വെ​​റി​​ഞ്ഞ ക​​ല്ലേ​​റു​​കൊ​​ണ്ട് അ​​യ​​ൽ​​വാ​​സി മ​​രി​​ച്ചു

ബം​​ഗ​​ളൂ​​രു: കു​​ടും​​ബ വ​​ഴ​​ക്കി​​നെ​​തു​​ട​​ർ​​ന്ന് ഭാ​​ര്യ​​ക്കു​​നേ​​രെ ഭ​​ർ​​ത്താ​​വെ​​റി​​ഞ്ഞ ക ​​ല്ലേ​​റു​​കൊ​​ണ്ട് അ​​യ​​ൽ​​വാ​​സി മ​​രി​​ച്ചു.ജെ.​​ജെ. ന​​ഗ​​റി​​ലാ​​ണ് സം​​ഭ​​വം. അ‍യ​​ൽ​​വാ​​സി​​യാ ​​യ ല​​ളി​​ത​​മ്മ​​യാ​​ണ്(50) മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച രാ​​ത്രി 11.45ഒാ​​ടെ​​യാ​​ണ് മ​​ഞ്ജു​​നാ​​ഥും ഭാ​​ര്യ സു​​ന​​ന്ദ​​യും ത​​മ്മി​​ൽ വാ​​ഗ്വാ​​ദ​​വും അ​​ടി​​പി​​ടി​​യും ഉ​​ണ്ടാ​​യ​​ത്. മ​​ഞ്ജു​​നാ​​ഥ് സു​​ന​​ന്ദ​​യെ മ​​ർ​​ദി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ ബ​​ഹ​​ളം കേ​​ട്ടാ​​ണ് ല​​ളി​​ത​​മ്മ എ​​ത്തി​​യ​​ത്. മ​​ഞ്ജു​​നാ​​ഥി​​ൽ​​നി​​ന്ന്​ സു​​ന​​ന്ദ​​യെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ച്ച ല​​ളി​​ത​​മ്മ​​യെ​​യും മ​​ഞ്ജു​​നാ​​ഥ്​ ആ​​ക്ര​​മ​​ിച്ചു.

തു​​ട​​ർ​​ന്ന് സു​​ന​​ന്ദ​​ക്കു​​നേ​​രെ ക​​ല്ലെ​​ടു​​ത്ത് എ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. സു​​ന​​ന്ദ ഒ​​ഴി​​ഞ്ഞു​​മാ​​റി​​യ​​തോ​​ടെ ക​​ല്ല് ല​​ളി​​ത​​മ്മ​​യു​​ടെ ത​​ല​​യി​​ൽ​​കൊ​​ണ്ടു. ബോ​​ധം ന​​ഷ്​​​​ട​​പ്പെ​​ട്ട ല​​ളി​​ത​​മ്മ​​യെ ഉ​​ട​​ൻ​​ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും പു​​ല​​ർ​​ച്ച​​യോ​​ടെ മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ ജെ.​​ജെ ന​​ഗ​​ർ െപാ​​ലീ​​സ് മ​​ഞ്ജു​​നാ​​ഥി​​നെ​​തി​​രെ കേ​​സെ​​ടു​​ത്തു. ഇ​​യാ​​ൾ ഒ​​ളി​​വി​​ലാ​​ണെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു.
Tags:    
News Summary - Neighbour killed while trying to rescue homemaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.