ചൈനയുമായി തർക്കമുള്ള അതിർത്തി പ്രദേശത്ത് പാലം തുറന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനയുമായി തർക്കമുള്ള അതിർത്തി പ്രദേശത്ത് പാലം തുറന്ന് ഇന്ത്യ. ഇന്ത്യയുടെ നേരിട്ട ുള്ള വിദേശ നിക്ഷേപ നയത്തെ ചൈന വിമർശിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കിടയിലും അസ്വസ്ഥത സൃഷ്ടിക്കുന്ന നീക ്കം ഇന്ത്യ നടത്തിയതെന്നതും ശ്രദ്ധേയമാണ്.

ഏതു കാലാവസ്ഥയിലും കടന്നുചെല്ലാവുന്ന പാലത്തിന് 40 ടൺ വരെ ഭാരം താങ് ങാൻ ശേഷിയുണ്ട്. അരുണാചൽ പ്രദേശിൽ ചൈനയും ഭൂട്ടാനും അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് സൈനിക നീക്കത്തിനു സഹായമാകുന്ന രീതിയിൽ ഇന്ത്യ പാലം നിർമിച്ചത്.

ദോക‍്‍ലമില്‍ 2017ൽ ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായ അതേ മേഖലയിലാണു പാലമുള്ളത്. 1962ലെ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ തർക്കമായിരുന്നു 2017ൽ ദോക്‌ലമിൽ ഉണ്ടായത്. അതേസമയം, ഇന്ത്യ പാലം തുറന്നതിനോട് ഇതുവരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

2018നെ അപേക്ഷിച്ച് അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം 2019ല്‍ 50 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് ഇന്ത്യ പറയുന്നു.3488 കിലോമീറ്ററിൽ അധികം വരുന്ന അതിർത്തി കടന്ന് ചൈനീസ് സൈന്യം അറുനൂറിലേറെ തവണ ഇന്ത്യയുടെ പ്രദേശത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്.

പുതിയ പാലവും മികച്ച റോ‍ഡുകളും മേഖലയിൽ സൈന്യത്തെ തടസ്സമില്ലാതെ വിന്യസിക്കുന്നതിന് ഇന്ത്യക്ക് ഉപകരിക്കുമെന്നാണ് പ്രതിരോധ - നയതന്ത്ര വിദഗ്ധർ പറയുന്നത്. ടിബറ്റ് വഴി ഇന്ത്യയിലേക്കു കടക്കാനുള്ള ചൈനയുടെ വഴിയും പുതിയ പാലം വന്നതോടെ പ്രതിരോധിക്കാന്‍ സൈന്യത്തിനു സാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

അതിനിടെ, ഒരു രാജ്യത്തെയും ലക്ഷ്യമിട്ടല്ല അതിർത്തിയിലെ നിര്‍മാണ പ്രവർത്തനങ്ങളെന്നാണു കേന്ദ്ര സർക്കാർ നയം. അതിർത്തിയിലെ പിന്നാക്ക മേഖലകളിലെ വികസനമാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. 74 നിര്‍ണായക പാതകളാണ് രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ ഇന്ത്യ നിർമിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ 431 അതിർത്തി ഗ്രാമങ്ങളിലേക്കു സാധനങ്ങൾ എത്തിക്കുന്നത് എളുപ്പമാക്കാനും പുതിയ പാതകൾ ഉപകരിക്കും. .

Tags:    
News Summary - ndia opens bridge in Arunachal Pradesh setting stage for China face-off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.