Posted On
date_range Updated On
date_range എൻ.ഡി.എ സർക്കാർ 13 തവണ ഇന്ധനവില കുറച്ചു - ഫട്നാവിസ്
മുംബൈ: ആദ്യ മൂന്നു വർഷത്തിനിടെ എൻ.ഡി.എ സർക്കാർ 13 തവണ ഇന്ധന വില കുറച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഇന്ധന വില ആഗോള വിപണിയുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് പ്രതിപക്ഷത്തിന് അറിയാം. നിലവിൽ ക്രൂഡ് ഒായിലിെൻറ വില അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയരുകയാണെന്നും ഫട്നാവിസ് പറഞ്ഞു.
സംസ്ഥാനത്തെ ഇന്ധന വില വർധനവിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ നിരവധി പദ്ധതികൾക്ക് സർക്കാർ രൂപം നൽകുന്നുണ്ട്. പെട്രേളിയം ഉത്പന്നങ്ങൾ ജി.എസ്.ടിക്ക് കീഴിലാക്കുന്നതാണ് വിലകുറക്കുന്നതിനുള്ള ഏറ്റവും നല്ല വഴി. ജി.എസ്.ടി കൗൺസിൽ ഇൗ നിർദേശവുമായി മുന്നോട്ടുപോവുകയാണെങ്കിൽ മഹാരാഷ്ട്ര പിന്തുണക്കുമെന്നും ഫട്നാവിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.