വനിത കമീഷേൻറത് ഇരട്ടത്താപ്പാണെന്നും സോണിയ ഗാന്ധിയെ അധിക്ഷേപിച്ച നരേന്ദ്ര മേ ാദിക്ക് എന്തുകൊണ്ട് നോട്ടീസ് അയക്കുന്നില്ലെന്നും കോൺഗ്രസ്
ന്യൂഡൽഹി: പ്രതിര ോധമന്ത്രി നിർമല സീതാരാമനെക്കുറിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശ ത്തിൽ വിശദീകരണംതേടി ദേശീയ വനിത കമീഷൻ രാഹുലിന് നോട്ടീസയച്ചു. ഏത് സാഹചര്യത്തിലായിരുന്നു പരാമർശമെന്ന് വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ഇത്തരം സ്ത്രീവിരുദ്ധ പരാമർശം നടത്തരുതായിരുന്നുവെന്നും കമീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.
അതേസമയം, വനിത കമീഷേൻറത് ഇരട്ടത്താപ്പാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സോണിയ ഗാന്ധിയെ അധിക്ഷേപിച്ച നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് നോട്ടീസ് അയക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ചോദിച്ചു.
രാഷ്ട്രീയപ്രേരിതമാണ് വനിത കമീഷൻ നടപടിയെന്നും അദ്ദേഹം ആരോപിച്ചു. ജയ്പുരിലെ സമ്മേളനത്തിലായിരുന്നു രാഹുലിെൻറ വിവാദ പ്രസ്താവന. റഫാൽ വിഷയത്തിൽ തങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഒരു സ്ത്രീയെ ചുമതലപ്പെടുത്തി 56 ഇഞ്ച് നെഞ്ചളവുള്ള കാവൽക്കാരൻ ഓടിയൊളിച്ചെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
അതെയെന്നോ അല്ലെന്നോ ഉത്തരം പറയാനുള്ള ചോദ്യമാണ് താൻ ഉന്നയിച്ചത്.
പക്ഷേ, രണ്ടരമണിക്കൂർ പ്രസംഗിച്ചിട്ടും അവർക്ക് കാവൽക്കാരനെ രക്ഷിക്കാനായില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.