Posted On
date_range Updated On
date_range എൻ.സി.പി നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു
ന്യൂഡൽഹി: എൻ.സി.പി(അജിത് പവാർ വിഭാഗം) നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി മുംബൈയിലെ ബൈകുള മേഖലയിലാണ് സച്ചിൻ കുർമിയുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു സംഘം അജ്ഞാതരായ ആളുകൾ മൂർച്ചയേറിയ ആയുധമുപയോഗിച്ച് സച്ചിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം ലഭിച്ചയുടൻ സച്ചിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.