കുപ്രസിദ്ധ മയക്കുമരുന്ന്​ മാഫിയ സംഘാംഗം ടൈഗർ മുസ്​തഫ പിടിയിൽ

പനാജി: കുപ്രസിദ്ധ മയക്കു മരുന്ന്​ മാഫിയ സംഘാംഗം ടൈഗർ മുസ്​തഫ അറസ്റ്റിൽ. ഞായറാഴ്​ച രാത്രിയിൽ ഗോവയിൽ വെച്ച്​ നർകോട്ടിക്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ആണ്​ മുസ്​തഫയെ വലയിലാക്കിയത്​.

എൻ.സി.ബിയുടെ മുംബൈ, ഗോവ യൂനിറ്റുകൾ സംയുക്തമായാണ്​ ഇയാൾ താമസിച്ചു വരികയായിരുന്ന ഹോട്ടലിൽ റെയ്​ഡ്​ നടത്തുകയും ടൈഗർ മുസ്​തഫയെ പിടികൂടുകയും ചെയ്​തത്​. ഹോട്ടലുടമയും ഇയാൾക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്​.

ഹോട്ടൽ മുറിയിൽ നിന്ന്​ വലിയ അളവിൽ മയക്കു മരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്​. കഴിഞ്ഞ ആഴ്ച നർകോട്ടിക്​ കൺട്രോൾ ബ്യൂറോ നടത്തിയ റെയ്​ഡിൽ നിന്ന്​ ടൈഗർ മുസ്​തഫ രക്ഷപ്പെട്ടിരുന്നു.

Tags:    
News Summary - NCB arrest notorious drug peddler ​​Tiger Mustafa in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.