ഐ.എൻ.എസ് രൺവീറിലെ പൊട്ടിത്തെറി: നാവികരുടെ മരണത്തിൽ അനുശോചനം, പേരുകൾ പുറത്തുവിട്ടു

ന്യൂ​ഡ​ൽ​ഹി: ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​ർ യുദ്ധക്കപ്പലിലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യിൽ മരിച്ച നാവികരുടെ പേരുകൾ നാവികസേന പുറത്തുവിട്ടു. മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ (എം.സി.പി.ഒ) ഫസ്റ്റ് ക്ലാസ് കൃഷ്ണകുമാർ, മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ (എം.സി.പി.ഒ) സെക്കൻഡ് ക്ലാസ് സുരീന്ദർ കുമാർ, മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ (എം.സി.പി.ഒ) സെക്കൻഡ് ക്ലാസ് എ.കെ. സിങ് എന്നിവരാണ് മരിച്ചത്.

നാവികസേന മേധാവി അഡ്മിറർ ആർ. ഹരി കുമാറിന്‍റെ അനുശോചന സന്ദേശത്തോടൊപ്പമാണ് നാവികരുടെ പേരും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്. മരിച്ച നാവികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സേനയിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മും​ബൈ നാ​വി​ക ഡോ​ക്​​​യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മൂ​ന്ന്​ നാ​വി​ക​ർ മ​രി​ച്ചത്. അപകടത്തിൽ 11 നാ​വി​ക​ർ​ക്ക്​ പ​രി​ക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ക​പ്പ​ലി​ന്‍റെ അ​ക​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ കു​റി​ച്ച് സേന​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പൊ​ട്ടി​ത്തെ​റി​ക്ക് കാരണം സ്ഫോടകവസ്തുവല്ലെന്നും എ.സി കംപാർട്ടുമെന്‍റിലാണ് സ്ഫോടനം നടന്നതെന്നും ആണ് പ്രാഥമിക കണ്ടെത്തൽ.

ക​പ്പ​ലി​ന്​ കാ​ര്യ​മാ​യ കേ​ടു​പാ​ട്​ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. സംഭവത്തിൽ മുബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2021 മു​ത​ൽ കി​ഴ​ക്ക​ൻ നാ​വി​ക ക​മാ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​​ണ്​ ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​ർ. 

Tags:    
News Summary - Navy Chief Admiral Hari Kumar extends condolences to families of 3 Navy personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.