മാലദ്വീപിൽ നിന്ന് നാട്ടിലെത്താൻ നേവിക്ക് 3,028 രൂപ സർവീസ് ചാർജ് നൽകണം

മാലെ: കോവിഡ് ലോക്​ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരൻമാരെ രാജ്യത്ത്​ എത്തിക്കുന്നതിന് നാവികസേന പണം ഈടാക്കും. മാലദ്വീപിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഇന്ത്യൻ പൗരന്മാർ ഒഴിപ്പിൽ സേവന ചെലവായി ആളൊന്നിന് 3,028 രൂപ വീതം നൽകണം. മാലെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

രക്ഷാപ്രവർത്തനത്തിന് നാവികസേന പണം ഈടാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. യെമൻ, ലിബിയ, ലെബനൻ എന്നീ രാജ്യങ്ങളിലെ യുദ്ധമുഖത്ത് നിന്നും ഗൾഫ് യുദ്ധ കാലത്തും പൗരന്മാരെ തിരികെ കൊണ്ടു വന്നപ്പോൾ കേന്ദ്ര സർക്കാർ പണം ഈടാക്കിയിരുന്നില്ല.  

മാലദ്വീപിലേക്ക് നാവികസേനയുടെ ഐ.എന്‍.എസ് ജലാശ്വയും ഐ.എൻ.എസ് മഗറും യു.എ.ഇയിലേക്ക് ഐ‌.എൻ.‌എസ് ഷാർദുലുമാണ് പൗരന്മാരെ തിരികെ എത്തിക്കാൻ തിങ്കളാഴ്ച രാത്രി പുറപ്പെട്ടത്. ഇതിൽ ഐ.എൻ.എസ് ജലാശ്വ വ്യാഴാഴ്ച മാലെയിലെത്തി.

1,000 പേരാണ് ഈ കപ്പലിൽ മടങ്ങുന്നത്. ഇവരുടെ ഇമിഗ്രേഷൻ നടപടികൾ മാലെയിൽ പുരോഗമിക്കുകയാണ്. മുംബൈയിൽ നിന്ന്​ പുറപ്പെട്ട കപ്പലുകൾ ആദ്യം ​കൊച്ചി തീരത്താണ്​ തിരകെയെത്തുക. അവിടെ നിന്ന് തൂത്തുകുടിക്ക് പോകും.

Tags:    
News Summary - Navy to charge Indian nationals it evacuates -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.