നവ്ജോദ്​ കൗർ സിദു കോ​​ൺഗ്രസിൽ ചേരും

ചണ്ഡിഗഢ്​: ബി.ജെ.പിയുടെ മുൻ എം.പിയും ഇന്ത്യൻ ക്രിക്കറ്ററുമായ നവജോദ്​ സിങ്​ സിദുവി​​െൻറ ഭാര്യ ഡോ. നവജോദ്​ കൗർ സിദു നവംബർ 28ന്​ കോൺഗ്രസിൽ ചേരും.

പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ  അമരീന്ദർ സിങ്ങാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. അതേസമയം നവജോദ്​ കൗർ സിദുവിൻറെ കോ​​ൺഗ്രസ്​ പ്ര​േ​വശത്തെ സംബന്ധിച്ച്​ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

നേരത്തെ കോ​ൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ സിദുവിനെ സമീപിച്ച്​ പാർട്ടിയിൽ സ്​ഥാനമാനങ്ങൾ വാഗ്​ദാനം ചെയ്​തതതായി റിപ്പോർട്ടുണ്ടായിരുന്നു.

നിലവിൽ ബിജെപി വിട്ട നവജോദ്​ സിങ്​ സിദു കഴിഞ്ഞ സെപ്​റ്റംബറിൽ സിദ്ദു ആവാസ്​ ഇ പഞ്ചാബ്​ എന്ന രാഷട്രീയ പാർട്ടിക്ക്​ രൂപം നൽകുകയും ക​ഴിഞ്ഞ ഞായറാഴ്​ച ആം ആദ്​മിയിൽ പാർട്ടിയിൽ ചേർന്ന്​ ​പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്​തിരുന്നു.

 

Tags:    
News Summary - Navjot Kaur Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.