Posted On
date_range Updated On
date_range ബ്രഹ്മോസ് നാവിക പതിപ്പ് വിജയകരം
ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിെൻറ നാവിക പതിപ്പ് ബംഗാൾ ഉൾക്കടലിൽ വിജയകരമായി പരീക്ഷിച്ചു. കപ്പലിൽ നിന്ന് തെടുത്തുവിട്ടായിരുന്നു പരീക്ഷണം. നാവിക സേന ആറ് മാസം മുമ്പ് അറബിക്കടലിലും സമാന പരീക്ഷണം നടത്തിയിരുന്നു.
ബ്രഹ്മോസിന് കര, നാവിക, വ്യോമ പതിപ്പുകളുണ്ട്. ഇവയുടെ പരീക്ഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. കരയിൽ നിന്ന് കരയിലേക്ക് തൊടുത്തുവിടാവുന്ന മിസൈൽ കഴിഞ്ഞ മാസം 24ന് വിജയകരമായി പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.