Posted On
date_range Updated On
date_range ദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ മുംബൈ കോടതി മമത ബാനർജിക്ക് സമൻസ് അയച്ചു
ദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുംബൈ കോടതി ബുധനാഴ്ച സമൻസ് അയച്ചു. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന കേസിൽ മാർച്ച് രണ്ടിന് ഹാജരാകാൻ നിർദ്ദേശിച്ചു.
കഴിഞ്ഞ ഡിസംബറിൽ മുംബൈയിൽ നടന്ന ചടങ്ങിനിടെ മമത ബാനർജി ദേശീയഗാനത്തെ അനാദരിച്ചു എന്നാണ് കേസ്. തൃണമൂൽ കോൺഗ്രസ് മേധാവി കൂടിയായ മമത നഗര സന്ദർശനത്തിനിടെ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് മുംബൈ ബി.ജെ.പി യൂനറ്റ് ഭാരവാഹി വിവേകാനന്ദ് ഗുപ്ത 2021 ഡിസംബറിൽ മഡ്ഗാവിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കേസ് എടുക്കുന്നത്. മഹാരാഷ്ട്രയിലെ ശിവസേന, എൻ.സി.പി നേതാക്കളെ കാണാനാണ് മമത മുംബൈയിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.