പുരാതന നടരാജവിഗ്രഹം പൊലീസ് പിടികൂടി; മലയാളി അറസ്റ്റിൽ

കോയമ്പത്തൂർ: മോഷ്ടിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്ന പുരാതന നടരാജവിഗ്രഹം തമിഴ്നാട് പൊലീസ് പിടികൂടി. വിഗ്രഹം കൈവശംവെച്ചിരുന്ന പാലക്കാട് സ്വദേശി എച്ച്. ശിവപ്രസാദ് നമ്പൂതിരിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു.

85 സെന്‍റിമീറ്റർ ഉയരവും 71 സെന്‍റിമീറ്റർ വീതിയുമുള്ള വിഗ്രഹം ഏജന്‍റ് മുഖേന എട്ടുകോടി രൂപക്ക് വിൽപന നടത്താൻ ശ്രമിക്കവെയാണ് പൊലീസ് പിടിയിലായത്. കോയമ്പത്തൂർ പല്ലടം റോഡിൽ ഇരുഗൂരിന് സമീപംവെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിതാവിൽനിന്നാണ് തനിക്ക് വിഗ്രഹം കിട്ടിയതെന്ന് ശിവപ്രസാദിന്‍റെ മൊഴിയിൽ പറയുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്.

Tags:    
News Summary - Nataraja idol seized by police; Malayali arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.