അഞ്ച്​ വിദേശി കുടുംബങ്ങളെ ഇന്ത്യയിലേക്ക്​ ടൂറിസ്​റ്റുകളായി അയക്കൂ -പ്രവാസികളോട്​ മോദി

ഹ്യൂസ്​റ്റൻ: പ്രതിവർഷം അഞ്ച്​ വിദേശി കുടുംബങ്ങളെ ഇന്ത്യയിലേക്ക്​ വിനോദസഞ്ചാരികളായി അയക്കണമെന്ന്​ ലോകമെമ ്പാടുമുള്ള വിദേശ ഇന്ത്യക്കാരോട്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്യൂസ്​റ്റനിൽ എറ്റേണൽ ഗാന്ധി മ്യൂസിയ നിർമാണത്തിന്​ തുടക്കംകുറിച്ച്​ ലോഹഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറിയൊരു അഭ്യർഥനയാണ്​ ഞാൻ നടത്തുന്നതെന്ന ആമുഖത്തോടെയാണ്​ ഇക്കാര്യം മോദി സദസ്സിന്​ മുമ്പാകെ ഉന്നയിച്ചത്​. ചടങ്ങിൽ ഹ്യൂസ്​റ്റൻ ഗുജറാത്തി സമാജത്തി​​െൻറ ഇവൻറ്​ സ​െൻറർ, സിദ്ദി വിനായക ക്ഷേത്രം എന്നിവയു​െട ലോഹഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്​തു.

Tags:    
News Summary - narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.