Posted On
date_range Updated On
date_range ലഖ്നോ ലുലുവിൽ നമസ്കാരം: രണ്ടുപേർ കൂടി അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശ് തലസ്ഥാന നഗരിയിൽ പുതുതായി ആരംഭിച്ച ലുലു മാളിൽ അനധികൃതമായി നമസ്കാരം നിർവഹിച്ചെന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി.
ഇതോടെ സംഭവത്തിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി. ലഖ്നോ സാദത്ത്ഗഞ്ച് മേഖലയിൽനിന്നുള്ള ഇർഫാൻ അഹ്മദ്, സൗദ് എന്നിവരാണ് പിടിയിലായതെന്ന് അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് രാജേഷ് കുമാർ ശ്രീവാസ്തവ് പറഞ്ഞു.
കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ടെന്നും പിടിയിലായവരിൽ ആരും ഇവിടത്തെ ജീവനക്കാരല്ലെന്നും എ.ഡി.സി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ ഉദ്ഘാടനം നിർവഹിച്ചശേഷം ഈ മാസം 13നാണ് ഒരുസംഘം ആളുകൾ മാളിനകത്തെ നടപ്പാതക്കരികിൽ നമസ്കാരം നിർവഹിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവരുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.