Posted On
date_range Updated On
date_range അനുവാദമില്ലാതെ വീട്ടിൽ കയറി ; തുപ്പൽ നക്കി തുടയ്ക്കാൻ ശിക്ഷ നൽകി നാട്ടുകൂട്ടം
പാറ്റ്ന : കതകിൽ തട്ടാതെ വീട്ടിൽ പ്രവേശിപ്പിച്ചുവെന്നാരോപിച്ച് പ്രാകൃത ശിക്ഷനൽകി നാട്ടുകൂട്ടം. മധ്യപ്രദേശിലെ നളന്ദയിലാണ് സംഭവം. നളന്ദ സ്വദേശി മഹേഷിനാണ് തുപ്പൽ നക്കി തുടയ്ക്കാൻ ശിക്ഷിച്ചത്.
ഗ്രാമത്തിലെ പ്രമുഖനായ സുരേന്ദ്ര യാദവിന്‍റെ വീട്ടിൽ പുകയില വാങ്ങുന്നതിനാണ് മഹേഷ് എത്തിയത് ഇൗ സമയം സ്ത്രീകൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് . എന്നാൽ വാതിലിൽ മുട്ടാതെ വീട്ടിൽ കയറിയെന്നാരോപിച്ചായിരുന്നു ശിക്ഷ , 25 തവണ ചെരുപ്പുകൊണ്ട് അടിക്കാനും ശിക്ഷ നൽകുകയായിരുന്നു.
സംഭവത്തിന്‍റെ യാഥാർത്യം പുറത്ത് കൊണ്ട് വരണമെന്ന് നളന്ദ ഭരണകൂടം പൊലീസിനോട് ആവശ്യപ്പെട്ടു. കേസിൽ ഗ്രാമ മുഖ്യനടക്കം 8 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം വീട്ടിൽ അതിക്രമിച്ചു കടന്നു എന്നാരോപിച്ച് മഹേഷിനെതിരെ സുരേന്ദ്ര യാദവ് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.