Posted On
date_range Updated On
date_range അരുണാചൽ അതിർത്തിയിൽ ചൈനീസ് നിർമിത ഉപകരണം കണ്ടെത്തി
ഗുവാഹത്തി: അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് നിർമിത പ്രത്യേക ഉപകരണം കണ്ടെത്തി. ലാപ് ടോപ്പിെൻറ വലുപ്പത്തിലുള്ള മെറ്റൽ ബോക്സാണ് അതിർത്തി നിയന്ത്രണ രേഖക്ക് 100 കിലോമീറ്റർ അകലെ കണ്ടെത്തിയത്.
കാംബ്ലി ജില്ലയിലെ ഗ്രാമപ്രദേശത്ത് കണ്ടെത്തിയ മെറ്റൽ ബോക്സ് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെട്ടിയുടെ പുറത്ത് ചൈനീസ് ഭാഷയായ മാൻഡരിനിലുള്ള കുറിപ്പും മെയ്ഡ് ഇൻ ചൈന എന്ന മാർക്കിങ്ങും ഉണ്ട്.
ഉയർന്നപ്രദേശത്തെ കാലാവസ്ഥ നിരീക്ഷിക്കാനുള്ള ഉപകരണമാകുമിെതന്നാണ് സൂചന. ഫോറൻസിക് ഉദ്യേഗസ്ഥർ ഇൗ ഉൽപന്നം എന്താണെന്നും അതിെൻറ ഉപയോഗവും നിർമാണത്തിനുപയോഗിച്ച വസ്തുക്കളുമെല്ലാം പരിശോധിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.