Posted On
date_range Updated On
date_range മൈസൂരു ദസറ വിളംബരമായി ഗജപ്രയാണം
ബംഗളൂരു: ഒക്ടോബർ മൂന്ന് മുതൽ 12 വരെ നടക്കുന്ന മൈസൂരു ദസറ ആഘോഷങ്ങളുടെ വിളംബരമായി ഗജവീരന്മാരുടെ പ്രയാണം.
മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെ എന്നിവർ ബുധനാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. നാഗർഹോളെ വിരനഹൊസഗള്ളി ഗേറ്റിൽ സംഘടിപ്പിച്ച ‘ഗജപായന’ ചടങ്ങിൽ പുഷ്പവൃഷ്ടിയോടെയാണ് ആനകളെ ആനയിച്ചത്. പൂജാരി എസ്.വി. പ്രഹ്ലാദ് റാവുവിന്റെ നേതൃത്വത്തിൽ ഗണപതി പൂജ നടത്തി. വർണശബളമായ ഘോഷയാത്രയിൽ മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേശ്, അനിൽ ചിക്കമധു എം.എൽ.എ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.